അതിരപ്പിള്ളി വാഴച്ചാലിൽ ഫോറസ്റ്റ് ക്വാർട്ടേഴ്സുകൾ ആക്രമിച്ചു. വാഴച്ചാൽ റെയിഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സും, വനിതാ ബീറ്റ് ഓഫീസർമാരുടെ ക്വാർട്ടേഴ്സുമാണ് ആദിവാസി യുവാവ് ആക്രമിച്ചത്.
അതിരപ്പിള്ളി വാഴച്ചാലിൽ ഫോറസ്റ്റ് ക്വാർട്ടേഴ്സുകൾ ആക്രമിച്ചു. വാഴച്ചാൽ റെയിഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സും, വനിതാ ബീറ്റ് ഓഫീസർമാരുടെ ക്വാർട്ടേഴ്സുമാണ് ആദിവാസി യുവാവ് ആക്രമിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വാതിലുകൾ തകർക്കാൻ ശ്രമിച്ചു. ജനലുകൾ അടിച്ച് തകർക്കുകയും ചെയ്തു. ഷോളയാർ ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ ജിതിൻ ബാബുവാണ് (25 ) ക്വാർട്ടേഴ്സുകൾ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ജിതിൻ ഒളിവിലാണ്. അതിരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.