പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് വീടുകളിലെ മാലിന്യ സംസ്കരണത്തിന് പുതിയ തുടക്കം കുറിച്ചു.
പുത്തൻചിറ: പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് വീടുകളിലെ മാലിന്യ സംസ്കരണത്തിന് പുതിയ തുടക്കം കുറിച്ചു. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബിനിർവഹിച്ചു. ഹരിത കർമ്മ ചട്ട പരിപാലനത്തിനുള്ള പ്രതിജ്ഞയ്ക്കുശേഷം വോളന്റിയർമാർ ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം വീടുകൾ സന്ദർശിച്ച് മാലിന്യ ശേഖരണ യജ്ഞത്തിൽ പങ്കാളികളായി. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പിടിഎ പ്രസിഡന്റ് വി കെ റാഫി, പിടിഎ വൈസ് പ്രസിഡന്റ് റഫീഖ് പട്ടേപ്പാടം, പ്രിൻസിപ്പൽ രഞ്ജിൻ ജെ പ്ലാക്കൽ, ഐആർടിസി കോഡിനേറ്റർ നസീമ നസീം,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജിത, അധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.