കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ 22-മത് ഊട്ടു തിരുനാളിന്റെ കൊടികയറ്റം റവ ഫാദർ സിബി തകിടിയൽ സി എം ഐ നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട : കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ 22-മത് ഊട്ടു തിരുനാളിന്റെ കൊടികയറ്റം റവ ഫാദർ സിബി തകിടിയൽ സി എം ഐ നിർവ്വഹിച്ചു.
ഇടവക ജനങ്ങളുടെ സഹകരണത്തോടെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ഊട്ട് തിരുനാൾ ഒരുക്കുന്നത്.
ഞായറാഴ്ച്ച രാവിലെ 10. 30 ന് റവ ഫാദർ മെഫിൻ തെക്കേക്കര നേതൃത്വം നൽകുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയെ തുടർന്ന് നേർച്ച സദ്യ ആരംഭിക്കുമെന്ന് പ്രസിഡന്റ് ജെറി ജോൺ, വികാരി വിൻസന്റ് പാറയിൽ, കൺവീനർ റോണി പോൾ എന്നിവർ അറിയിച്ചു.