വ്യാഴാഴ്ച നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു.
പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പരജ്യോതി തെളിയിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ബൈജു ടി.എസ്., സി.എൽ. സാജൻ, കാർത്തികേയൻ എം.എ., പോൾസൻ പി.സി., സെബി ആലുക്കൽ, സാജു ടോം എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സമ്മേളനം സെപ്തം 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. അതിന്റെ ഭാഗമായി അത്യാധുനിക പ്രിന്റിംഗ് മെഷീനുകളുടെ പ്രദർശനവും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രദർശനം ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹ്‌നാൻ നിർവ്വഹിക്കും. സമ്മേളന ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കും.