Channel 17

live

channel17 live

കൊച്ചു കൊച്ചു മനസ്സുമായി അവർ വീണ്ടും എത്തി കൂടെ എംഎൽഎയും

എടവിലങ്ങ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയായ “തിരികെ സ്കൂളിലേക്ക് ” പദ്ധതിയിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ 268 എൻഎച്ച്ജിയിൽ ആയി 4350 അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തുന്നത്.

ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള ഒഴിവ് ദിവസങ്ങളിൽ ജിഎച്ച്എസ്എസ് എടവിലങ്ങ്, ഫിഷറീസ് സ്കൂൾ, സെന്റ് ആൽബന സ്കൂൾ കാര എന്നിവിടങ്ങളിലായി നടത്തുന്ന തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിന്റെ ആദ്യ ക്ലാസ്സ്‌ ജിഎച്ച്എസ്എസ് എടവിലങ്ങിൽ 10 ക്ലാസ്സ്‌ റൂമുകളിലായി 55 എൻഎച്ച്ജിയിലെ 484 അംഗങ്ങൾ പങ്കെടുത്തു.

കുടുംബശ്രീ തലത്തിൽ സംഘടന ശക്തി സംവിധാനം കൂടുതൽ മെച്ചപെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ എടുക്കുവാനും പ്രാപ്തമാകുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന ജലീൽ, വാർഡ് മെമ്പർ എം എ ഹരിദാസൻ, പഞ്ചായത്ത്‌ സെക്രട്ടറി കെ ബി റഫീഖ്, ചെയർപേഴ്സൺ റീന ആന്റണി, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കാളികളായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!