ചേനത്ത് നാട് ഭാഗത്ത് തിരിയുന്ന ഭാഗത്ത് റോഡ് വലിയ കുഴിയായി മാറിയിരിക്കയാണ്.
ചാലക്കുടി: ഗവ. ആശുപത്രി ജംഗ്ഷൻ -ചേനത്ത് നാട് റോഡ് തകർന്ന് കുണ്ടും കുഴിയുമായി മാറി. ചേനത്ത് നാട് ഭാഗത്ത് തിരിയുന്ന ഭാഗത്ത് റോഡ് വലിയ കുഴിയായി മാറിയിരിക്ക യാണ്. ഇരു ചക്ര വാഹന ങ്ങൾ കുഴിയിൽ വീണ് അപകടം നിത്യസംഭവമാണ്. മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ ശോചനീയമായി മാറിയിരിക്ക യാണ് . കലാഭവൻ മണിയുടെ പാഡിയിലേക്കും മണിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കുന്നി ശ്ശേരി രാമൻ മെമോറിയൽ ലൈബ്രറിയിലേക്കും മണിയുടെ സ്മൃതി കുടിരം സ്ഥിതി ചെയ്യുന്ന വീട്ടിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി വാഹനങ്ങളിൽ നിരവധി പേരാണ് എത്തുന്നത്. സെന്റ് ജെയിംസ് മെഡിക്കൽ അക്കാഡമിയിലേക്ക് പോകന്ന വിദ്യാർത്ഥികളും റോഡിന്റെ ശോചനീയവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്. നഗരസഭ റോഡ് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ചേനത്ത് നാട് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ആളു ക്കാരൻ സെക്രട്ടറി സി.കെ പോൾ . ട്രഷറർ ടി.എ. മേനോൻ എന്നിവർ പ്രസംഗിച്ചു.