ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെ (37) കാപ്പ ചുമത്തി നാടു കടത്തി.
ചാലക്കുടി : ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കോടശ്ശേരി കലിക്കല്‍ക്കുന്ന് സ്വദേശി കളത്തില്‍ വീട്ടില്‍ നിഷാദിനെ (37) കാപ്പ ചുമത്തി നാടു കടത്തി.
വധശ്രമ കേസുകളിലും സ്ത്രീകള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടു വന്നിരുന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ, ഐ പി എസ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി ഐ ജി അജിത ബീഗം ഐ പി എസ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം
വരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.