വാഴച്ചാൽ ഊരിൽ അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എം.എസ്. ഡബ്ലിയു. വിദ്യാർത്ഥികളുടെ ഗ്രാമീണ പഠന ക്യാമ്പ് തുടങ്ങി.
വാഴച്ചാൽ ഊരിൽ അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എം.എസ്. ഡബ്ലിയു. വിദ്യാർത്ഥികളുടെ ഗ്രാമീണ പഠന ക്യാമ്പ് തുടങ്ങി. അതിരപ്പിള്ളി പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. നോർബി വിതയത്തിൽ വി.സി. അദ്ധ്യക്ഷനായി. ചാർപ്പ റേഞ്ച് ഓഫീസർ മനു കെ നായർ, വാഴച്ചാൽ ഊരുമൂപ്പത്തി ഗീത ക്യാമ്പ് ഇൻ ചാർജ് അസി. പ്രൊഫ. ഡോ. നവ്യ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.