ഗാന്ധിജയന്തി ദിനത്തിൽ ജനമൈത്രി പോലീസ് ചാലക്കുടിയും, വൈസ് മെൻ ഇൻ്റർനാഷ്ണൽ തൃശൂർ ഡിസ്ട്രിക്റ്റും ,നാഷ്ണൽ സർവീസ് സ്കീം ജി.എച്ച്.എസ്.എസ്.വിജയരാഘവപുരം യൂണിറ്റും സംയുക്തമായി ചാലക്കുടി ഗവ: താലൂക്ക് ആശുപത്രി ശുചീകരിച്ചു.
ഒക്ടോബർ – 2 ഗാന്ധിജയന്തി ദിനത്തിൽ ജനമൈത്രി പോലീസ് ചാലക്കുടിയും, വൈസ് മെൻ ഇൻ്റർനാഷ്ണൽ തൃശൂർ ഡിസ്ട്രിക്റ്റും ,നാഷ്ണൽ സർവീസ് സ്കീം ജി.എച്ച്.എസ്.എസ്.വിജയരാഘവപുരം യൂണിറ്റും സംയുക്തമായി ചാലക്കുടി ഗവ: താലൂക്ക് ആശുപത്രി ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ വൈസ് മെൻ ഇൻ്റർനാഷ്ണൽ തൃശൂർ ഡിസ്ട്രിക്സ്റ്റ് ചീഫ് കോർഡിനേറ്റർ ശ്രീ.ബെന്നിവടക്കൻ്റെ അദ്ധ്യതയിൽ ചാലക്കുടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ.സതീഷ്.വി.വി.ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ നഴ്സിംങ്ങ് സൂപ്രണ്ട് ശ്രീമതി.സുജമോൾ.കെ.വി, ചാലക്കുടി ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ശ്രീ.ബിനീഷ്.പി.എ.വൈസ് മെൻ ഇൻ്റർനാഷ്ണൽ ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ.ജോഷി പുത്തിരിക്കൽ, GHSS വിജയരാഘവപുരം എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ശ്രീ.വിജീഷ് ലാൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരൻ സ്വാഗതവും, ‘വൈസ് മെൻ ഇൻ്റർനാഷണൽ തൃശൂർ ഡിസ്ട്രിക്റ്റ് ചീഫ് കോർഡിനേറ്റർ ശ്രീ’ ബാബു ആലുക്ക നന്ദിയും പറഞ്ഞു.