സ്നേഹദീപം വയോജന ക്ലബ്ബിന്റേയും ഇൻസ്‌പെയർ ഇന്ത്യയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനാധിനാചരണംസംഘടിപ്പിച്ചു.
സ്നേഹദീപം വയോജന ക്ലബ്ബിന്റേയും ഇൻസ്‌പെയർ ഇന്ത്യയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനാധിനാചരണംസംഘടിപ്പിച്ചു. ഇൻസ്പയർ ഇന്ത്യ പ്രസിഡന്റ് ഡോ.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ വിൻസെന്റ് കാനംകുടം അധ്യക്ഷത വഹിച്ചു. ചെറുധാന്യങ്ങളെ കുറിച്ച് ഇൻസ്പയർ ഇന്ത്യ സെക്രട്ടറിയും വനമിത്ര ഭൂമി അവാർഡ് ജേതാവുമായ വി.കെ ശ്രീധരനും രശ്മി സുരേഷും ക്ലാസ്സെടുത്തു. ഇൻസ്പയർ ഇന്ത്യ വൈസ് പ്രസിഡന്റ് എൻ.ജി ശശിധരൻ സ്വാഗതവും, സ്നേഹദീപം സെക്രട്ടറി ടീ.കെ ഓമന നന്ദിയും പറഞ്ഞു