Channel 17

live

channel17 live

61 ാം വയസില്‍ ഡോക്ടറേറ്റ് നേടിയ പോള്‍ വടുക്കുംഞ്ചേരി ശ്രദ്ധേയനാകുന്നു

തൃശൂര്‍ ജില്ലയില്‍ മാള വടുക്കുംഞ്ചേരി വീട്ടില്‍ പോള്‍ വടുക്കുംഞ്ചേരിയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

മേരിക്കയിലും വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന പോള്‍ വടുക്കുംഞ്ചേരി കഴിഞ്ഞ ദിവസം ഗോവയിലെ റാഡിസണ്‍ കണ്‍ട്രി സ്വൂട്ട് ഇന്‍ല്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. ഐ സി എഫ് എ ഐ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗനാഥ് പട്‌നായിക്, റേഡിയന്റ് ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. രത്‌നാകര്‍ ആഹിര്‍, ആന്ധ്രാപ്രദേശ് ഐ ടി വിഭാഗം മേധാവി ഡോ. ശ്രീധര്‍ റെഡ്ഡി, ഡെല്‍ഹി മുന്‍ മേയര്‍ ഡോ. മുകേഷ് സൂര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. മാളയില്‍ കര്‍ഷകരായ വടുക്കുംഞ്ചേരി വറുതുട്ടി – പ്രസ്തീന ദമ്പതികളുടെ മകനായി ജനിച്ച പോള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാള കോട്ടക്കല്‍ സെന്റ് തെരേസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, ഡിഗ്രി എന്നിവ നേടി. തുടര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷനും പിന്നീട് ഐ സി ഡബ്ലിയു എ ഐ ഇന്ററും കഴിഞ്ഞ് താന്‍ പഠിച്ച മാള കോട്ടക്കല്‍ കോളേജില്‍ ലക്ചററായി ഔദ്യോഗിക സേവനം ആരംഭിച്ചു. പിന്നീട് തൃശൂര്‍ ജില്ലയിലെ മേലഡൂര്‍ മില്‍ കണ്‍ട്രോള്‍സില്‍ (അന്നത്തെ കെല്‍ട്രോണ്‍) കോസ്റ്റ് അക്കൗണ്ടന്റായി സേവനം ചെയ്തു. തുടര്‍ന്ന് അമേരിക്കയില്‍ ചിക്കാഗോ ഡി പോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ്സ് മാനേജ്‌മെന്റില്‍ ഉപരിപഠനശേഷം അവിടെ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് പ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അമേരിക്കന്‍ ഇന്‍ഷുറന്‍സ് ഡിവിഷനില്‍ ഫിനാന്‍ഷ്യല്‍ അഡ്വസറായി സേവനമാരംഭിച്ചു. ഇപ്പോള്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഫ്‌ളോറിഡ, ഇല്ലിനോയ്‌സ്, ജോര്‍ജ്ജിയ, ന്യൂ ജേഴ്‌സി തുടങ്ങിയ സ്‌റ്റേറ്റുകളിലായി ഇദ്ധേഹത്തിന്‍റെ സേവനമേഖല വ്യാപിച്ചു കിടക്കുകയാണ്.
ഇതോടൊപ്പം തന്നെ വളര്‍ത്തിയ സ്വദേശത്ത് 200 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിവിധ സ്ഥാപനങ്ങളും സ്വന്തമായുണ്ട്. കൊരട്ടിയില്‍ പി കെ വി ട്രാന്‍സ്‌പോര്‍ട്‌സ് ആന്‍റ് ഏജന്‍സീസ്, അന്നമനടയില്‍ ഇന്‍ഡസ് എനര്‍ജി സോണ്‍, മാളയില്‍ അമല ഫ്യൂവല്‍സ് എന്നിവ പെട്രോളിയം രംഗത്തും ഗംഗ മൂവിസ് മാള എന്ന പേരില്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള സിനിമ തിയേറ്ററും ഉണ്ട്. ഇതോടൊപ്പം വൈസ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്‌സ്, പ്രെസ്റ്റ ഡി ലക്‌സ ഡെവലപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനും സി ഇ ഒ യുമാണ് പോള്‍ വടുക്കുംഞ്ചേരി. പോള്‍സ് ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറായ ഇദ്ദേഹം ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണിത്.
അമേരിക്കയില്‍ ഫൊക്കാനോ, ഫോമ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോ മലയാളീസ് അസോസിയേഷന്‍, ഇല്ലിനോയ്‌സ് മലയാളി അസോസിയേഷന്‍, യു എസ് എ കെയര്‍ ആന്റ് ഷെയര്‍, ഡെക്കാന്‍ ഫൗണ്ടേഷന്‍, സീറോ മലബാര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ സജീവ പ്രവര്‍ത്തനവും ഭാരവാഹിത്വവുമുള്ള ഇദ്ദേഹം സാമൂഹ്യ – സേവന രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമാണ്.
ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ നിന്നും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ ബിരുദം നേടി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ദീപയാണ് സഹധര്‍മ്മിണി. അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ മെഡിസിനിൽ രണ്ടാം വര്‍ഷ എം ഡി ചെയ്യുന്ന ഡോ. പ്രസ്റ്റീന റോസ്, പാലക്കാട് മെഡിസിനിൽ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോ. അലക്‌സാണ്ടര്‍, ഫ്ലോറിഡയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അമല ഗ്രേസ്, അമേരിക്കയില്‍ 12 ാം ക്ലാസില്‍ പഠിക്കുന്ന അമൃത എലിസബത്ത് എന്നിവരാണ് മക്കള്‍.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!