Channel 17

live

channel17 live

സഹകരണ മേഖലയെ കോർപ്പറേറ്റ് മുതലാളിത്തത്തിനുംചങ്ങാത്ത മുതലാളിത്തത്തിനും അടിയറവ് വെക്കാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം തിരിച്ചറിയണംകെ.കെ.വത്സരാജ്

എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയെ കോർപ്പറേറ്റ് മുതലാളിത്തത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും അടിയറവ് വെക്കാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം തിരിച്ചറിയണം കെ.കെ.വത്സരാജ്.
അതിരപ്പിള്ളി:സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് കോര്‍പ്പറേറ്റ് കൊള്ളക്ക് വഴിയൊരുക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 14ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി. ആർ വത്സൻ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി. ജോസഫ് , ബി.ഡി.ദേവസി. വൈസ് ക്യപ്റ്റന്‍ ഡെന്നീസ് കെ.ആന്റണി, സിപിഎം ഏരിയ സെക്രട്ടറി കെ.എസ് അശോകൻ , സിപിഐ ജില്ലാ കമ്മിറ്റിയംഗം എം.വി. ഗംഗാധരൻ , ജാഥ മാനേജർ ജോർജ്ജ് വി. ഐനിക്കൽ ,കെ.എസ്. സതീഷ് കുമാർ , അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ,പി.ഡി.നാരായണന്‍ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!