Channel 17

live

channel17 live

യുവത്വം മൊബൈൽ ഫോണിന് അടിമയാകുന്നതിനെതിരെ ‘മൈം’സംഘടിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ

യുവജനങ്ങൾ മൊബൈൽ ഫോണിൽ അടിമയാകുന്നത് മൂലം ഉണ്ടാകുന്ന ദുരനുഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ചത് മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ.

യുവത്വം മൊബൈൽ ഫോണിന് അടിമയാകുന്നതിനെതിരെ ‘മൈം’സംഘടിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. യുവജനങ്ങൾ മൊബൈൽ ഫോണിൽ അടിമയാകുന്നത് മൂലം ഉണ്ടാകുന്ന ദുരനുഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ചത് മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ. കോളേജിലെ സോഷ്യൽ ക്ലബ് ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത്. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഓ ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി., സോഷ്യൽ ക്ലബ്ബ് കോർഡിനേറ്റർ പ്രൊഫ. ആതിര ബാബു , കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവി പ്രൊഫ. വിനേഷ് വിവിധ ഡിപ്പാർട്ട്മെൻറ് മേധാവികൾ, അദ്ധ്യാപകർ വിദ്യാർഥികൾ, തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ മത്സരത്തിനുള്ള ഫുട്ബോൾ ടീമിൻെറ ജേഴ്സി പ്രകാശനം മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി ഇ ഓ ഡോ. വർഗീസ് ജോർജ് നിർവഹിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!