മന്ത്രി കെ രാധാകൃഷ്ണൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചേലക്കര പട്ടികജാതി സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് മെഡിക്കൽ കോളേജിൽ മെഡിസിന് അഡ്മിഷൻ നേടിയ ഈറ്റ തൊഴിലാളി കുടുംബത്തിലെ പൈങ്കുളം അയ്യൂർ മoപ്പറമ്പിൽ വീട്ടിൽ എ എം അനീഷയെ അനുമോദിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തോന്നൂർക്കര ഈറ്റ തൊഴിലാളി സംഘത്തിന്റെ ഹാളിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ ഇ ഗോവിന്ദൻ, എൻ വാസുദേവൻ, കെ ലത, സംഘം സെക്രട്ടറി രതി മോഹനൻ എന്നിവർ സംസാരിച്ചു. അയ്യൂർ മഠപ്പറമ്പിൽ മാധവൻ – കാർത്ത്യായനി ദമ്പതികളുടെ മകളാണ് അനീഷ.