“വാസന്ത സപ്തതി”യുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പെരുവനം മഹാദേവ ട്രസ്റ്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട : മേള കലയിലെ നിത്യവസന്തം പെരുവനം കുട്ടൻ മാരാരുടെ എഴുപതാം പിറന്നാൾ “വാസന്ത സപ്തതി” എന്ന പേരിൽ നവംബർ 24, 25 തിയ്യതികളിൽ ചേർപ്പ് മഹാത്മാ മൈതാനിയിൽ ആഘോഷിക്കും.
“വാസന്ത സപ്തതി”യുടെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം പെരുവനം മഹാദേവ ട്രസ്റ്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വാസന്ത സപ്തതി ചെയർമാൻ ഡോ ഇ ടി നീലകണ്ഠൻ മൂസ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ദിനേഷ് പെരുവനം സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഹരി ചിറ്റൂർ മന നന്ദിയും പറഞ്ഞു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എ എ കുമാരൻ, ട്രഷറർ രാജേന്ദ്രൻ ആറാട്ടുപുഴ, കെ പി ശങ്കരൻ ഭട്ടതിരിപ്പാട്, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകളർപ്പിച്ചു. ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പെരുവനം പി കാർത്തിക് മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും അരങ്ങേറി.