മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ രക്തം ദാനം ചെയ്തു കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.
മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംങ്ങിലേയും, മെറ്റ്സ് പോളിടെക്നിക്കിലേയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും തൃശൂർ ജില്ല ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. കെ.എൻ. രമേഷ് (എഞ്ചിനിയറിങ്ങ് കോളേജ് ), പൌലോസ് വി.സി. (പോളിടെക്നിക്ക് ), തൃശൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി നായർ വി.ജെ., ബ്ലഡ് ബാങ്ക് കൌൺസിലർ സോമി പി.ഡി.. എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ രക്തം ദാനം ചെയ്തു കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എപിജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിന്റെ “രുധിരസേന” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മെറ്റ്സ് സ്കൂൾ
ഓഫ് എഞ്ചിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക്ക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ കോളജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുകയും 60 യൂണിറ്റോളം രക്തം ദാനമായി ലഭിക്കുകയും ചെയ്തു.