Channel 17

live

channel17 live

പദ്ധതി നിശ്ചലം..വിനോദ സഞ്ചാര സാദ്ധ്യതകൾ മറന്ന് മാള ഗ്രാമ പഞ്ചായത്ത്

പ്രാദേശിക ജല ടൂറിസം സാധ്യകള്‍ പ്രയോജനപ്പെടുത്താന്‍ 2015 – ല്‍ മാള ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി ആരംഭിച്ച മാളച്ചാല്‍ ബോട്ടിങ്ങ് നിശ്ചലമായിട്ട് വര്‍ഷങ്ങള്‍.

മാള : പ്രാദേശിക ജല ടൂറിസം സാധ്യകള്‍ പ്രയോജനപ്പെടുത്താന്‍ 2015 – ല്‍ മാള ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി ആരംഭിച്ച മാളച്ചാല്‍ ബോട്ടിങ്ങ് നിശ്ചലമായിട്ട് വര്‍ഷങ്ങള്‍. ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗഹൃദതീരം പദ്ധതിക്കായി 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ 4 പെഡല്‍ ബോട്ടുകളില്‍ ഇപ്പോഴുള്ളത് ഒരെണ്ണം മാത്രമാണ്. പ്രാദേശിക വികസന മേഖലകളില്‍ പഞ്ചായത്ത് ഭരണസമിതി പുറകോട്ട് പോകുന്നതിന്റെ ഉദാഹരണമാണ് ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കാത്തതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ജില്ലാ പഞ്ചായത്തും മാള പഞ്ചായത്തും ചേര്‍ന്ന് ആരംഭിച്ച പദ്ധതി ഇതിനോടകം കാടുകയറിക്കഴിഞ്ഞു. തീരത്ത് ഇപ്പോള്‍ ആകെ അവശേഷിക്കുന്നത് ഒരു റസ്‌റ്റോറന്റ് മാത്രമാണ്.
പദ്ധതിക്കായി 4 പെഡല്‍ ബോട്ടുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ വാങ്ങിയിരുന്നത്. ജലയാത്രയ്ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതുമില്ല. ഇതിനാല്‍ പദ്ധതി ആരംഭിച്ചെങ്കിലും തുടരാനായില്ല. പിന്നീട് വന്ന ഭരണസമിതിയും പദ്ധതി അവഗണിച്ചു. 2 മുതിര്‍ന്നവര്‍ക്കും 2 കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ സാധിക്കുന്ന പെഡല്‍ ബോട്ടില്‍ മാളച്ചാല്‍ ചുറ്റിക്കറങ്ങുന്നതിന് അര മണിക്കൂറിനു 50 രൂപയാണ് നിശ്ചയിച്ചിരുന്നത്. പദ്ധതിയുടെ ആരംഭത്തില്‍ ധാരാളം പേര്‍ എത്തിയിരുന്നു. മാള മേഖലയില്‍ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഇടമായിരുന്നു മാളച്ചാല്‍ ബോട്ടിങ്. പദ്ധതി നിലച്ചതോടെ ഈ സാഹചര്യമില്ലാതായി. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പദ്ധതിയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മാളക്കാരുടെ ആവശ്യം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!