മതിലകം ഗ്രാമപഞ്ചായത്തിലെ തായ് വള്ളി ക്ഷേത്രം എമ്മാട് ലിങ്ക് റോഡ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മതിലകം ഗ്രാമപഞ്ചായത്തിലെ തായ് വള്ളി ക്ഷേത്രം എമ്മാട് ലിങ്ക് റോഡ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന റോഡ് എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 32,89,000 രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 468 മീറ്റര്‍ നീളവും 12 അടി വീതിയുമുള്ള റോഡ് നിര്‍മ്മിച്ചതിലൂടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
ചടങ്ങില്‍ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷയായി. വാര്‍ഡ് കണ്‍വീനര്‍ നജീബ്, വൈസ് പ്രസിഡന്റ് ടി എസ് രാജു, വി എസ് രവീന്ദ്രന്, പി എം പ്രിയ ഹരിലാല്‍, എം കെ പ്രേമാനന്ദന്, കെ കെ സഗീര്‍, ഒ എസ് ശരീഫ, സംസാബി സലീം, മാലതി സുബ്രഹ്മണ്യന്, സഞ്ജയ് ശര്‍ക്കര, അരുണ്‍ ലാല്‍, ആല്‍ഫ, സജീവന് മാസ്റ്റര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.