ഡിംസ് ഏകദിന ചലച്ചിത്ര ശില്പശാല ചലച്ചിത്ര ബിരുദ വിദ്യാർഥികൾക്കായി ഡിംസ് മീഡിയ കോളേജ് ഒക്ടോബർ 10 നു ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ഡിംസ് ഏകദിന ചലച്ചിത്ര ശില്പശാല ചലച്ചിത്ര ബിരുദ വിദ്യാർഥികൾക്കായി ഡിംസ് മീഡിയ കോളേജ് ഒക്ടോബർ 10 നു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ അനീഷ് അൻവർ നേതൃത്വം നൽകിയ ഈ ശില്പശാലയിൽ തീയേറ്റർ ആർട്ട് രംഗപ്രവർത്തകനായ ശ്രീ ബാബു കുരുവിള ആമുഖപ്രസംഗം നടത്തി.
സിനിമയുടെ പ്രൊഡക്ഷൻ , പ്രീ പ്രൊഡക്ഷൻ , തിരക്കഥാ നിർമ്മാണം, സംവിധാനം, സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീത സംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷൻ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയനിവാരണം നടത്തി. ചലച്ചിത്ര ചിത്രീകരണത്തിനിടയിൽ വരുന്ന പ്രതികൂല കാലവസ്ഥയെപ്പോലും ക്രിയാത്മകമായി മാറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർക്കേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലേക്കുള്ള തന്റെ യാത്രകളിലെ വ്യത്യസ്ത അനുഭവങ്ങളും ഇന്ന് സിനിമ മറികടന്നതുമായ ചില പ്രതിസന്ധികൾ ശ്രീ അനീഷ് അൻവർ പങ്കുവച്ചു. സഖറിയയുടെ ഗർഭിണികൾ, കുമ്പസാരം, മുല്ലമുട്ടും മുന്തിരിച്ചാറും, രാസ്ത എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീ അനീഷ് അൻവർ. രണ്ടായിരത്തി പതിനാലിൽ സഖറിയയുടെ ഗർഭിണികൾ എന്ന സിനിമക്ക് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടിയിട്ടുണ്ട്.നൂറ്റിയിരുപത് പേർ പങ്കെടുത്ത ഈ ശില്പശാല മൂന്നുമണിയോടെ അവസാനിച്ചു.