കാടുകുറ്റി ജാഗ്രതാസമിതിയുടേയും കുടുംബശ്രീപ്രവർത്തകരുടേയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയ ‘പകർന്നാട്ടം ‘തെരുവുനാടകം കുഴൂർ ഗവ.ഹൈസ്കൂളിൽ അവതരിപ്പിച്ചു.
കാടുകുറ്റി ജാഗ്രതാസമിതിയുടേയും കുടുംബശ്രീപ്രവർത്തകരുടേയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയ ‘പകർന്നാട്ടം ‘തെരുവുനാടകം കുഴൂർ ഗവ.ഹൈസ്കൂളിൽ അവതരിപ്പിച്ചു. പ്രതികരണശേഷിയും ഇച്ഛാശക്തിയുമുള്ള സ്ത്രീകളാണ് സമൂഹത്തെ മുന്നോട്ടുനയിക്കേണ്ടതെന്ന സന്ദേശമാണ് നാടകം കുട്ടികൾക്ക് പകർന്നുനൽകിയത്. നാടകാവതരണം , കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ് അധ്യക്ഷനായി.കുഴൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്കുമാർ, പിടിഎ പ്രസിഡന്റ് പി.ആർ.ബിനുരാജ്, ഹെഡ്മിസ്ട്രസ് സരസു കെഎസ്,സീനിയർ ടീച്ചർ തുഷാര സ്റ്റാഫ് സെക്രട്ടറി രജനി കെ.കെ.എന്നിവർ സംബന്ധിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുൻ മെമ്പർമാർ, ഗ്രന്ഥശാലാസംഘം പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരാണ് നാടകം വേദിയിലെത്തിച്ചത്. ആർട്ട് ഫെസിലിറ്റേറ്റർ ആയ പ്രമോദ് ഗോപാലകൃഷ്ണനാണ് പകർന്നാട്ടം സംവിധാനം ചെയ്തത്.