വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടിൽ ജിസ് (38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പിൽ ഡാനിയേൽ (23), പണ്ടാരപ്പറമ്പിൽ വീട്ടിൽ ദിലീപ് (41), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കൽ ജിനേഷ് (25) മധുരഞ്ചേരി വിഷ്ണു (26), വെറ്റിലപ്പാറ സ്വദേശികളായ എക്കാടൻ മധു (49) ചാണശ്ശേരി പറമ്പിൽ സംഗീത് (46) എന്നിവരെയാണ് റൂറൽ എസ് പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എസ് രതീഷ് എന്നിവർ അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുട : ആളൂരിൽ മുറിച്ചിട്ട വൻ തേക്കു മരം രാത്രി കടത്തി കൊണ്ടു പോയി വിറ്റ ഏഴംഗ സംഘം അറസ്റ്റിൽ.വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടിൽ ജിസ് (38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പിൽ ഡാനിയേൽ (23), പണ്ടാരപ്പറമ്പിൽ വീട്ടിൽ ദിലീപ് (41), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കൽ ജിനേഷ് (25) മധുരഞ്ചേരി വിഷ്ണു (26), വെറ്റിലപ്പാറ സ്വദേശികളായ എക്കാടൻ
മധു (49) ചാണശ്ശേരി പറമ്പിൽ സംഗീത് (46) എന്നിവരെയാണ് റൂറൽ എസ് പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എസ് രതീഷ് എന്നിവർ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളൂർ മേഖലയിൽ രണ്ടു മാസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ ആളൂർ ആർ എം എച്ച് എസ് സ്കൂളിനു സമീപം താമസിക്കുന്ന ബെന്നിയുടെ വീട്ടിലെ വൻ തേക്കുമരം റോഡിലേക്ക് മറിഞ്ഞു വീണിരുന്നു. ഇത് മുറിച്ച് റോഡരികിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ തേക്കു മരത്തടികളാണ് മോഷണം പോയത്.
ശനിയാഴ്ച്ച രാവിലെയാണ് മോഷണം നടന്ന വിവരം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. നിരവധി മരക്കച്ചവടക്കാർ തേക്ക് തടികൾ ചോദിച്ചു വന്നിരുന്നു. സംഭവദിവസം പുലർച്ചെ അതുവഴി ഒരു മിനിലോറി വന്നു പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് നിരവധി മരക്കച്ചവടക്കാരെ കുറിച്ചും വാഹനങ്ങളെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ ഏഴു പേരേയും പിടികൂടിയത്. തിങ്കളാഴ്ചയും ഇതേ സംഘം നാട്ടുകാർക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിൽ ആളൂരിൽ മരക്കച്ചവടത്തിന് എത്തിയിരുന്നു. അന്നു വാങ്ങിയ മരങ്ങൾ പെരുമ്പാവൂരിൽ വിൽപ്പന നടത്തി തിരിച്ചു വരുന്നതിനിടെ മൂന്നു പേരെ ചാലക്കുടിയിൽ വെച്ചും, മറ്റുള്ളവരെ കാഞ്ഞിരപ്പിള്ളി, വെറ്റാലപ്പാറ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്.
ഭാരമുള്ള തടികൾ രാത്രി ആരുമറിയാതെയാണ് ഇവർ വാഹനത്തിൽ കയറ്റി കടത്തിക്കൊണ്ടു പോയത്. പെരുമ്പാവൂരിലെ അറക്കമില്ലിൽ വിറ്റ തേക്കു തടികളും വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ആളൂർ എസ് ഐ വി പി അരിസ്റ്റോട്ടിൽ, ക്ലീസൻ തോമസ്, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, സി പി ഓമാരായ കെ എസ് ഉമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.