നഗരസഭ ലൈബ്രറി സി വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
വനിതാ ശിശുവികസന വകുപ്പ് കുന്നംകുളം നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോഷകാഹാര മാസാചാരണം നടത്തി. ഇതിന്റെ ഭാഗമായി പോഷകാഹാര പ്രദര്‍ശനവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി സി വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സോമശേഖരന്‍, കൗണ്‍സിലര്‍മാരായ രെജി ബിജു, റീജ സലീല്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സിനു തുടങ്ങിയവര്‍ സംസാരിച്ചു.
ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പിന് ഗവ. ആയൂര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിതു നേതൃത്വം നല്കി. 101 ഇനം പോഷകാഹാരങ്ങളുടെ പ്രദര്‍ശനമാണ് ഒരുക്കിയത്. നഗരസഭയിലെ 48 അങ്കണവാടികളിലെ ജീവനക്കാര്‍, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.