കെ കെ രാമചന്ദ്രന് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. കെ കെ രാമചന്ദ്രന് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. ഡോ. ബിജോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് എന്ന വിഷയത്തില്‍ ഡോ. ടി എം ജയ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
ക്യാമ്പിന്റെ ഭാഗമായി മെന്‍സ്ട്രല്‍ ഹെല്‍ത്ത്, സ്ട്രെസ് മാനേജ്മെന്റ്, തൈറോയിഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ ഡയബറ്റിക്സ് രോഗ നിര്‍ണയവും അതിന് ആവശ്യമായ ചികിത്സയും ഉറപ്പുവരുത്തുന്നതിനായി സൗജന്യ ഒപി സംവിധാനവും ഒരുക്കി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വിജോയ് ജോസഫ്, ഡോ. ടി എം ജയ, ഡോ. എസ് ശ്രീജ, ഡോ. എം ബി ഇന്ദു തുടങ്ങിയവരാണ് ഒപി കൈകാര്യം ചെയ്തത്. സ്ത്രീ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഹോമിയോപ്പതിയുടെ സുവര്‍ണ്ണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഷീ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ ടീച്ചര്‍, കെ സി പ്രദീപ്, ബീനാ സുരേന്ദ്രന്, കവിത സുനില്‍, സരിത തിലകന്, എന്‍ എം പുഷ്പകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.