Channel 17

live

channel17 live

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 4 ന് കുന്നംകുളത്ത്

സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു.

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 4 ന് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് എ സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, എം പി രമ്യാ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും എ സി മൊയ്തീന്‍ എംഎല്‍എ ചെയര്‍മാനുമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാകും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ വര്‍ക്കിങ്ങ് ചെയര്‍മാനും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ് ഓര്‍ഗനൈസിങ്ങ് കണ്‍വീനറായും പ്രവര്‍ത്തിക്കും. 12 സബ്ബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

ഡിസംബര്‍ 4 ന് നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് കലാ – സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നവകേരള സദസ്സിനുമുന്നോടിയായി പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും യോഗങ്ങള്‍ ചേരാനും എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

കുന്നംകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി ഐ രാജേന്ദ്രന്‍, അഡ്വ. കെ രാമകൃഷ്ണന്‍, ഇ എസ് രേഷ്മ, മീന സാജന്‍, എസ് ബസന്ത്‌ലാല്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ഹരീഷ്, കുന്നംകുളം എസിപി സി ആര്‍ സന്തോഷ്, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!