സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 6 ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ എത്തിച്ചേരും. ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് വൈകീട്ട് 4.30 ന് നവ കേരള സദസ്സ് നടത്തും. നവ കേരള സദസിന്റെ വിജയത്തിനായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ചെയര്‍പേഴ്‌സണായും ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി കണ്‍വീനറായുമുള്ള 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിക്ക് രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സമിതി രൂപീകരിച്ചു.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും യോഗങ്ങളും മണ്ഡലം കേന്ദ്രീകരിച്ച് നവ കേരള സദസ്സും നടത്തും.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ലതാ സഹദേവന്‍, സീമ പ്രേം രാജ്, കെ എസ് തമ്പി, കെ ആര്‍ ജോജോ, മുന്‍ എംഎല്‍എ കെ യു അരുണന്‍ മാസ്റ്റര്‍, മുന്‍ എംപി സാവിത്രി ലക്ഷ്മണന്‍, ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി, വിദ്യാഭ്യാസ കലാസാംസ്‌കാരിക രംഗത്തെ വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.