ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ അഖില കേരള ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം അന്തർദേശീയ വോളിബോൾ താരം എവിൻ വർഗ്ഗീസ് നിർവഹിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ അഖില കേരള ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം അന്തർദേശീയ വോളിബോൾ താരം എവിൻ വർഗ്ഗീസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ബ്ലെസ്സി അധ്യക്ഷത വഹിച്ചു.
വോളിബോൾ തൃശ്ശൂർ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ഡോ വിവേകാനന്ദൻ ടി, സെൽഫ് ഫിനാൻസിങ് വിഭാഗം ഡയറക്ടർ ഡോ സി റോസ് ബാസ്റ്റിയൻ, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിൻ റാഫേൽ, കായികാധ്യാപിക തുഷാര ഫിലിപ്, വോളിബോൾ കോച്ച് സഞ്ജയ് ബലിഗ എം, റോസിലി പോൾ, വിൽസൺ തറയിൽ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 17 രാവിലെ 9 30ന് ഫൈനൽ മത്സരം നടക്കും. സമാപന സമ്മേളനത്തിൽ തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ സമ്മാനങ്ങൾ വിതരണം ചെയ്യും.