സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലാ കലാമേള തൗര്യത്രികം കൊടി യിറങ്ങി. 32 ഉപസഭകളിൽ നിന്നായി ആയിരത്തോളം മത്സരാർഥികൾ അടക്കം നാലായിരത്തോളം പേർ പങ്കെടുത്തു. ഇരിഞ്ഞാലക്കുട ഉപസഭ ഒന്നാംസ്ഥാനവും പേരാമംഗലം ചാലക്കുടി ഉപസഭകൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമ നടൻ ബാബു നമ്പൂതിരി മുഖ്യാതിഥി ആയി. ജില്ലാ പ്രസിഡന്റ് ഹരി പഴങ്ങാപ്പറമ്പ് അധ്യക്ഷനായി . ഇ. ടി. നീലകണ്ഠൻ മൂസ്സ് സമ്മാന കൂപ്പൺ നറുക്കെടുത്തു.