മാള ജുമാ മസ്ജിദ് ഹാളിൽ നടത്തിയ സംഗമം സലിം മമ്പാട് മലപ്പുറം ഉദ്ഘാടനം ചെയ്തു.
മാള:സോളിഡാരിറ്റി,എസ്.ഐ.ഒ,ജമാഅത്തെ ഇസ് ലാമി മാള ഏരിയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മാള ജുമാ മസ്ജിദ് ഹാളിൽ നടത്തിയ സംഗമം സലിം മമ്പാട് മലപ്പുറം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം നാസർ അധ്യക്ഷത വഹിച്ചു. മാളജുമാ മസ്ജിദ് ഇമാം സുബൈർ മന്നാനി, സുജൻപൂപ്പത്തി, ശ്രീധരൻ കടലായിൽ,ജില്ല സമിതി അംഗം ആദം മൗലവി, ജി.ഐ.ഒ പ്രസിഡന്റ് മിന്ന ഹർസാന, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അൻഫാസ് അസ്‌ലം എന്നിവർ സംസാരിച്ചു. ഐ.എസ്.ടി മസ്ജിദ് ഇമാം ഇഹ്സാൻ ഐനി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ടി.എ മുഹമ്മദ് മൗലവി, ടി.കെ അബ്ദു സലാം എന്നിവർ സംബന്ധിച്ചു. വെളിച്ചമാണ് തിരുദൂതർ കാമ്പയിൻന്റെ ഭാഗമായ് ഐ.എസ്.ടി മദ്രസ, ഹെവൻസ് സ്കൂൾ മാള സംയുക്തമായി നടത്തിയക്വിസ്സ് മത്സരത്തിന്റ വിജയി കൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.