കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിയിലെ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് 30-ാമത് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
മാള : മരണ സംസ്‌കാരത്തെ ഉപേക്ഷിക്കുകയും ജീവസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാകണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. കുഴിക്കാട്ടുശ്ശേരി മരിയ തെരേസ ആശുപത്രിയിലെ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് 30-ാമത് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഹോളിഫാമിലി സന്യാസനി സമൂഹത്തിന്റെ പാവനാത്മ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഫൊറോനൊ വികാരി ഫാ. വര്‍ഗ്ഗീസ് പാത്താടന്‍, പാലക്കാട് എന്‍..എസ്.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് അക്കാദമിക് ഡയറക്ടര്‍ ഫാ. ജോസ് കണ്ണമ്പുഴ, ഫാ. ആന്റണി പുതുശ്ശേരി, മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോ. ആഗ്‌സനസ് ജോസ്, നഴ്‌സിങ്ങി സൂപ്രണ്ട് സിസ്റ്റര്‍ ബ്ലെയ്‌സ്, ഡോ. ഫിന്റോ ഫ്രാന്‍സീസ്, സിസ്റ്റര്‍ ഡോ. മരിയ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ലോസ്പിയ പൗലോസ്, കെ.വി. സിനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.