പ്രായമായവരുടെ നേതൃത്വത്തിൽ ആണ് മാതൃകാപരമായ ഈ പദ്ധതി എന്നതാണ് പ്രത്യേകത
മേലഡൂരിലുമുണ്ട് പൊതിച്ചോറ് നൽകുന്ന പാഥേയം. പ്രായമായവരുടെ നേതൃത്വത്തിൽ ആണ് മാതൃകാപരമായ ഈ പദ്ധതി എന്നതാണ് പ്രത്യേകത! മേലഡൂർ സൗഹൃദ വയോജന ക്ലബ് (പകൽവീട്) 2022 ഡിസംബർ 1 മുതൽ ‘വിശപ്പ് രഹിത ഗ്രാമം ‘എന്ന ആശയത്തോടെ ആരംഭിച്ച,എല്ലാ ദിവസവും ഉച്ചയ്ക്ക് പൊതിച്ചോറ് കൊടുക്കുന്ന പരിപാടി ഒരുദിവസം പോലും മുടക്കം കൂടാതെ324 ദിവസ്സം പിന്നിട്ടു.എല്ലാ ദിവസവും ഉച്ചക്ക് 20 ൽ കുറയാതെ പൊതിച്ചോറ് പാഥേയം ഷെൽഫിൽ വയ്ക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ എല്ലാ പൊതിയും തീരുന്നു.ഇതു വരെ 5797 പൊതിച്ചോറ് വിതരണം ചെയ്തു കഴിഞ്ഞു.അത്രയും ആളുകൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞതിലുള്ള സംപ്തൃപ്തിയിലാണ് ഈ വയോജകർ. സുമനസ്സുകൾ സംഭാവനയായി പൊതിച്ചോറ് നൽകുന്നുണ്ട്. പകൽവീട് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുന്നു.പ്രായമായ കുറെ പേര് അവിടെ ഒത്തുചേരുന്നു.ഭക്ഷണ പൊതികൾ സ്പോൺസർ ചെയ്യാത്ത ദിവസം പകൽവീട്ടിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നു.മോഹനൻ പികെ പ്രസിഡണ്ടും വി. വി. ജോണി സെക്രട്ടറിയുമായ പാഥേയം കമ്മിറ്റി പൊതിച്ചോറ് സംഘടിപ്പിച്ച് വിതരണം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കുന്നു.