വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 153 പോയന്റോടെ ഡോൺ ബോസ്കോ എച്ച് എസ് എസ് ഉം 94 പോയന്റോടെ എടതിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസ് ഉം യഥാക്രമം രണ്ടും, മൂന്നും സ്ഥാനം നേടി.തുടർച്ചയായി 57-ാം തവണയാണ് അവിട്ടത്തൂർ സ്കൂൾ ജേതാക്കളാകുന്നത്. ഡോൺ ബോസ്കോ സ്കൂളിലാണ് നീന്തൽ മേള നടന്നത്.