പ്രൊമോട്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് പള്ളിയിൽ ഞായറാഴ്ച്ച പൗരോഹിത്യം സ്വീകരിക്കുന്ന നവ വൈദികനോടുള്ള ബഹുമാനാർത്ഥം സി എൽ സി ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു. ബി എസ് സി നഴ്സ് കൂടിയായ ഗ്ലസിൻ പിയൂസ് കൂള കപ്പൂച്ചിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് സദസ്സ് സംഘടിപ്പിച്ചത്.
സെന്റ് വിൻസെന്റ് ഡി ആർ സി ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം, ആരോഗ്യ സെമിനാർ എന്നിവയാണ് ആരോഗ്യ സദസ്സിൽ സംഘടിപ്പിച്ചത്. പ്രൊമോട്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
സെന്റ് വിൻസെന്റ് ഡി ആർ സി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സുമ അധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ ബെൻസി മാത്യു, ഡോ. ഹെലേന, കൈക്കാരൻ പി പി ജോൺസൺ, ആനിമേറ്റർ തോമസ് തത്തംപിള്ളി, പ്രസിഡന്റ് ഡേവിഡ് വിൽസൺ, ഫൊറോനാ സെക്രട്ടറി ജോഫിൻ പീറ്റർ, ജൂനിയർ സി എൽ സി ആനിമേറ്റർ ജിഷ ജോൺസൺ, ആശുപത്രി പി ആർ ഒ ജെന്നി തോമസ്, സി എൽ സി ഭാരവാഹികളായ ആൽബർട്ട് ലൂവിസ്, അന്ന ഷാജു, ജിൽസ ജോൺസൺ, അഖിൽ സൈമൺ എന്നിവർ പ്രസംഗിച്ചു.