കാലപ്പഴക്കം ചെന്ന പഴയ സ്കൂൾ കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയാണ് ഒന്നര കോടിരൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം നടത്തുന്നത്.
രണ്ടുകൈ ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നിർമ്മിയ്ക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു.കാലപ്പഴക്കം ചെന്ന പഴയ സ്കൂൾ കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയാണ് ഒന്നര കോടിരൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം നടത്തുന്നത്.
നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ നിലവിൽ രണ്ടുകൈയിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സ്കൂൾ താത്കാലികമായി പ്രവർത്തിയ്ക്കുന്നത്. നിർമ്മാണ പ്രവർത്തിയുടെ നിർവ്വഹണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗ വകുപ്പിനാണ്.
കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, വൈസ് പ്രസിഡന്റ് സുനന്ദ നാരായണൻ, ജില്ലാപഞ്ചായത്തംഗം ജെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി ആന്റണി , ലിജോ ജോൺ, പഞ്ചായത്തങ്ങങ്ങളായ ജെയിംസ് കെ പി , കെ കെ സരസ്വതികെ ടി ജോർജ്ജ്, ജിനി ബെന്നി , ഷീമ ബെന്നി , ഇരിങ്ങാലക്കുട ഡി ഇ ഒ ബാബു മഹേശ്വരി പ്രസാദ്, ചാലക്കുടി എ ഇ ഒ അമ്പിളി കെ വി , ഹെഡ്മിസ്ട്രസ് എൻ ടി നമിത, പി ടി എ പ്രസിഡന്റ് പി ആർ സനേഷ്കുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ആന്റണി എൻ വി, അസിസ്റ്റന്റ് എഞ്ചിനിയർ ഡോളി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.