ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു.
കേരള വനിതാ കമ്മീഷൻ സബ്ബ് ജില്ല സെമിനാർ പുത്തൻചിറ ഗ്രാമപഞ്ചായത്ത് നവംബർ 3 ന് പുത്തൻചിറ ഇ എം എസ് സ്മാരക പഞ്ചായത് കമ്യൂണിറ്റിഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വനിതാ കമ്മീഷൻ മെമ്പർ അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി വാസന്തി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രേണുക AN , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ് , ബ്ലോക്ക് മെമ്പർമാരായ രമ രാഘവൻ , ബീന സുധാകരൻ വാർഡ് മെമ്പർമാരായ ജിസ്മി സോണി, ഷൈലജ സന്തോഷ് , ആമിന ആഷിഖ് , പത്മിനി ഗോപിനാഥ് , CDS ചെയർ പേഴ്സൺ സിനി അനിൽകുമാർ എന്നിവർ പങ്കെടുത്തു കില ഫാക്കലിറ്റി അനിത ബാബുരാജ് സെമിനാർ നയിച്ചു. ഹെഡ് ക്ലർക്ക് ദീപ്തി എം.എസ് നന്ദി രേഖപ്പടുത്തി. ആശവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ , അംഗനവാടി വർക്കർമാർ , കുടുംബശ്രീ അംഗങ്ങൾ സ്കൂളുകളിൽ നിന്നുള്ള വനിത പി.ടി.എ , എം. പി.ടി എ അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ , പെൻഷൻ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.