Channel 17

live

channel17 live

ഹരിതകർമ്മസേനക്കായി ഹരിത വണ്ടികൾ സജ്ജമായി

ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകൾക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ നൽകി.

ഹരിത കർമ്മസേന പ്രവർത്തനങ്ങൾക്കായി ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ ജില്ലയിൽ സജ്ജമായി. ജില്ലയിലെ 36 ഗ്രാമ പഞ്ചായത്തുകളിലേക്ക് വാഹനം വാങ്ങി നൽകൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ആദ്യ വാഹനം പുത്തൻചിറ ഗ്രാമപഞ്ചായത്തിന് കൈമാറി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലൂടെ 1.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ചതാണ് മുചക്ര ഇലക്ട്രിക് ബാറ്ററി വാഹനം.

വാഹനത്തിന്റെ ഓണർഷിപ്പ്, വാറന്റി, തുടർസേവനങ്ങൾ തുടങ്ങിയവ ഗ്രാമ പഞ്ചാത്തുകൾക്ക് നൽകും. വാഹനം ഓടിക്കുന്നതിന് ആവശ്യമായ പരിശീലനവും കമ്പനി നേരിട്ട് നൽകും. കൂടാതെ തുടർപരിപാലനങ്ങൾക്കായുള്ള സൗകര്യങ്ങളും കമ്പനി ഏർപ്പെടുത്തും.

ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ അധ്യക്ഷയായി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുളാ അരുണൻ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, പഞ്ചായത്ത് സെക്രട്ടറി കെപ്രജീഷ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!