ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ കാമ്പയിന് ഉദ്ഘാടനം ചെയ്തു.
പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുള്ളവരെ സര്‍ക്കാര്‍ ഇതര തൊഴിലുകളിലേക്ക് നയിക്കുവാനായി കേരള സര്‍ക്കാര്‍ കെ-ഡിസ്കിനു കീഴില്‍ ആവിഷ്ക്കരിച്ചിട്ടുള്ള കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) ആരംഭിച്ച സ്റ്റെപ് അപ്പ് കാമ്പയിന് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ കാമ്പയിന് ഉദ്ഘാടനം ചെയ്തു.
തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യു.എം.എസ്) എന്ന പോര്‍ട്ടലില്‍ ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകള്‍ക്ക് കൃത്യമായ ഓറിയന്റേഷന്‍ നല്കി രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യ കരിയര്‍ സപ്പോര്‍ട്ട് സര്‍വീസുകളും സ്കോളര്‍ഷിപ്പോടുകൂടിയ സ്കില്‍ കോഴ്സുകളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.കുടുംബശ്രീ മിഷന്, യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നവംബര്‍ 30 വരെ നീളുന്ന ഈ കാമ്പയിന് നടപ്പിലാക്കുന്നത്.