ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ ഇനി തൃശൂർ രാമവർമ്മപുരം ഇന്ത്യ റിസർവ്വ് ബറ്റാലിയൻ മേധാവിയാകും.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ആയ നവനീത് ശർമ്മയാണ് പുതിയ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി.
ഇന്നലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിന് ലഭിച്ച ഗുണനിലവാരത്തിന്റെ മാനദണ്ഡമായ ഐ എസ് ഓ സർട്ടിഫിക്കറ്റ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ കൈയ്യിൽ നിന്ന് ഐശ്വര്യ ഡോങ്ഗ്രേ ഏറ്റു വാങ്ങിയത്. സംസ്ഥാനത്തെ ഐ പി എസ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് ഇന്നു വൈകീട്ടാണ് പുറത്തിറങ്ങിയത്.