പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ CDS അക്കൗണ്ടന്റ് ജെസ്‌മി ജെയിംസ് KSBCDC ലോൺ റിപ്പോർട്ട് അവതരിപ്പിച്ചു.
കുഴൂർ ഗ്രാമപഞ്ചായത്ത് CDSഅയൽക്കൂട്ടങ്ങൾക്കുള്ള പിന്നോക്ക വികസന കോർപറേഷന്റെ വായ്പാവിതരണം VR സുനിൽകുമാർMLA ഉദ് ഘാടനം ചെയ്തു.18050000രൂപ യാണ് വിതരണം ചെയ്തത് .പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ CDS അക്കൗണ്ടന്റ് ജെസ്‌മി ജെയിംസ് KSBCDC ലോൺ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് രജനി മനോജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ബിജി വിൽസൺ, ആരോഗ്യ ചെയർമാൻ സന്തോഷ് കുമാർ, മെമ്പർമാരായ സേതുമോൻ ചിറ്റേത്ത് സുധ ദേവദാസ്, ബിജു പി. കെ,നന്ദിത വിനോദ് എന്നിവർ ആശംസകൾ നേർന്നു .ഒരുമ ജീവൻ ദീപം ഇൻഷുറൻസ് തുകയുടെ വിതരണവും നടന്നു. CDSചെയർപേഴ്സൺ ബിജി സാജു സ്വാഗതവും വൈസ് ചെയർപേഴ്സൺ റാണി പൗലോസ് നന്ദിയും പറഞ്ഞു.