കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് വികാരി ഫാദർ വർഗ്ഗീസ് കോന്തുരുത്തി കൊടി ഉയർത്തുന്നു.
കുറ്റിക്കാട് : സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദൈവാലയത്തിൽ നവമ്പർ 10, 11, 12, തിയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് വികാരി ഫാദർ വർഗ്ഗീസ് കോന്തുരുത്തി കൊടി ഉയർത്തി. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബ്ബാനക്ക് ഫാദർ മെൽവിൻ പെരേപ്പാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം.