ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ധർണ ഉദ്‌ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : ക്ഷേമപെൻഷൻ കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്താഫീസിനു മുന്നിൽ ധർണ നടത്തി.
ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ധർണ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
എൻ കെ ജോസഫ്, ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദകുമാരി, ജിനി സതീശൻ, നിത അർജ്ജുനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ എന്നിവർ പ്രസംഗിച്ചു.