നവീകരിച്ച കൃഷ്ണൻ കോട്ട ക്രിസ്തുരാജ ദേവാലയം കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ആശീർവ്വദിച്ചു. ഇതോടുബന്ധിച്ചു നടന്ന ദിവ്യബലിയിൽ നിരവധി വൈദീകർ സഹ കാർമ്മികരായി. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ഉപഹാരങൾ നല്കി. ഗോത്തിക്ക് മാതൃകയിൽ 1935 ൽ തീർത്ത ദേവാലയത്തിന്റെ അംബരചുംബിയായ മുഖപ്പ് പൊളിച്ചു കളയാതെ തന്നെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.
കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളി ആശീർവ്വദിച്ചു
