എറണാകുളം മേഖലാ യൂണിയന്‍ നിര്‍മ്മിച്ച ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷണറി നിര്‍മ്മാണ യൂണിറ്റ് ചാലക്കുടിയില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ചാലക്കുടി: ഡാര്‍ക്ക് ചോക്ലേറ്റ് അടക്കമുള്ള വൈവിദ്ധ്യങ്ങളായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നിര്‍മ്മിച്ച ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷണറി നിര്‍മ്മാണ യൂണിറ്റ് ചാലക്കുടിയില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മില്‍മ ചില്ലിംഗ് യൂണിറ്റാണ് ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി നിര്‍മ്മാണത്തിനായി ഒരുക്കിയത്. പുഡ്ഡിംഗ് കേക്ക്, വാനില കപ്പ് കേക്ക്, മില്‍ക്ക് ബഡ്, മില്‍ക്ക് ബണ്‍, മില്‍ക്ക് റസ്ക്, വിവിധ തരം കുക്കീസുകള്‍ എന്നിവയാണ് തുടക്കത്തില്‍ ഉത്പാദിപ്പിക്കുന്നത്. മില്‍മ ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയും വരും നാളുകളില്‍ ഇവിടെ നിന്നും ഉത്പാദിപ്പിക്കും. എംഎല്‍എ ജെ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍, ബെന്നി ബഹനാന്‍ എം പി, ഇആര്‍എംസിപിയു എംഡി വില്‍സണ്‍ ജെ പുറവക്കാട്ട്, മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.