Channel 17

live

channel17 live

രാജ്യം ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിക്കണം – മന്ത്രി കെ. രാജൻ

സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്ര നാടകം മത്സരത്തിന് തൃശ്ശൂരിൽ അരങ്ങുണർന്നു. രാജ്യം ശാസ്ത്രബോധത്തെ കൂടുതൽ ഉയർത്തിപ്പിടിക്കണമെന്ന് റവന്യു -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്ര നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ശാസ്ത്രീയ ചിന്തകളെ പഠിക്കാൻ അവസരം കൊടുക്കാത്ത പഠന കേന്ദ്രങ്ങളുണ്ടെന്നും ശാസ്ത്ര ചിന്തകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിധത്തിലാണ് സിലബസ്സുകൾ മാറ്റപ്പെടുന്നതെന്നും തിരിച്ചറിയണം. ചരിത്രബോധം പഠിപ്പിക്കേണ്ടത് ഒരു ഉത്തരവാദിത്വമാണെന്ന ഭരണഘടന പ്രസക്തികളെയും അവകാശങ്ങളെയും കുറിച്ച് പുതു തലമുറ പഠിക്കേണ്ട സമയമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ നവതലമുറയെ യുക്തി ബോധത്തിന്റെയും ശാസ്ത്ര ചിന്തകളുടെ വഴിയിലൂടെയും വളർത്തി ലോകത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങളെ തിരിച്ചറിയുന്നവരായി മാറ്റാനുള്ള ശ്രമങ്ങളിലാണ് കേരള സർക്കാരെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭാസ വകുപ്പിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയവുമായി ചേർന്നാണ് ശാസ്ത്ര നാടക മത്സരം സംഘടിപ്പിക്കുന്നത്. വിജയികളെ ദേശീയ തലങ്ങളിലും മത്സരിപ്പിക്കും.
ശാസ്ത്രത്തിന്റെ ആശയ വിനിമയ സാധ്യതകൾ നാടകത്തിലൂടെ സമന്വയിപ്പിച്ച് വിദ്യാർത്ഥികളിലെ അഭിരുചിയെ വളർത്തിയെടുക്കുന്നതിനാണ് ശാസ്ത്ര നാടക മത്സരം ലക്ഷ്യം വെയ്ക്കുന്നത്.

ചടങ്ങിൽ മേയർ എം.കെ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ. ഷൈൻമോൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. അൻസാർ, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ റെജി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!