സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയങ്കാവ് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ കെ.പി.സി.സി അംഗം ഷോൺ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.പി.സോണി അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. എൻ. സജീവൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി. പി. പരമേശ്വരൻ നമ്പൂതിരി, വി.എ.നദീർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി. എസ്.ഷാജി ,സി.കെ യുധി മാസ്റ്റർ പി. എ. അസൈനാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി .എം .രവീന്ദ്രൻ ,എം .എ. കൊച്ചു മൊയ്തീൻ, സി.കെ. സുബ്രഹ്മണി, ടി. എൻ. അനിൽ, ഇ. എം. മധു, രാജേഷ് ആറേലില്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ്. അരുൺരാജ്, സി. കെ. വാസന്തി , ജിസ്മി സോണി തുടങ്ങിയവർ സംസാരിച്ചു. പി എസ് സുഭാഷ് സ്വാഗതവും ജോപ്പി മങ്കിടിയാൻ നന്ദിയും രേഖപ്പെടുത്തി.