ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്നതിനായി മണ്ഡലം തലത്തിൽ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ നവ കേരള കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു.
പരിപാടിയിൽ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈഖ് അബ്ദുൽ ഖാദർ അധ്യക്ഷനായി. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. യൂസഫ്, കെ.എസ്. ശ്രുതി, എൻ.എം. ഷെരീഫ്, എം. പ്രീതി, എം.ആർ. ജയകൃഷ്ണൻ, ആൻസിയമ്മ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.