സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് ‘കേരളം: സംസ്കാരം, സമൂഹം, സമ്പത്ത്’ എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി ചെയര്മാന് കെ. സച്ചിദാനന്ദന് തയ്യാറാക്കിയ ആശംസ പ്രസംഗം കെ. നിധിന് അവതരിപ്പിച്ചു. എ.കെ. രമേഷ്, വി.എച്ച്. വിനീത എന്നിവര്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. പ്ലാനിങ് ഓഫീസ് ഉദ്യോഗസ്ഥന് പി.ടി. പ്രദീപ്, സി.പി. അബൂബക്കര്‍, കലാസാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ഇടക്കൊച്ചി സലിംകുമാര്‍ അരങ്ങിലെ നക്ഷത്രം എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.