അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ ഡിസംബർ 1 വെള്ളിയാഴ്ച മുതൽ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും.
അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ ഡിസംബർ 1 വെള്ളിയാഴ്ച മുതൽ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. റോഡ് നിർമാണത്തിനായി ഗതാഗതം നിരോധിച്ച് ഒരു മാസത്തോളം സമയം നൽകിയിട്ടും നിർമാണം തീരാത്തത് പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ണൊലിച്ച് പോയ ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അതിനാൽ ഗതാഗതം റോഡ് സാധാരണ നിലയിലുള്ള ഗതാഗതത്തിന് തുറന്ന് നൽകാമെന്ന് കിഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു.
മലക്കപ്പാറ മേഖലയിൽ 11 കിലോമീറ്റർ ദൂരം റോഡ് ടാറിംഗ് ജില്ലാ ഭരണകൂടത്തിന്റെ അനുവാദ പ്രകാരം ഭാഗികമായി യാത്രാ നിരോധനം ഏർപ്പെടുത്തി തീർക്കാനും പദ്ധതിയുണ്ട്.