മങ്കിടി ജംഗ്ഷനിൽ എത്തിച്ചേർന്ന റാലി പുത്തൻചിറ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ് രാജേഷ് V N ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ: ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പുത്തൻചിറ വി. എഛ്. എസ്. സി.വിഭാഗം എൻ. എസ്. എസ്. യൂണിറ്റും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി മിതം 2.0 എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷരത റാലി നടത്തി. മങ്കിടി ജംഗ്ഷനിൽ എത്തിച്ചേർന്ന റാലി പുത്തൻചിറ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ് രാജേഷ് V N ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ പുത്തൻചിറ KSEB എഞ്ചിനീയർ മോഹൻദാസ്, ദിനി എന്നിവർ വ്യത്യസ്തങ്ങളായ ഊർജ്ജ സ്രോതസ്സുകളെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസർ മിഷ PC ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജെയ്സി ആന്റണി നന്ദി രേഖപ്പെടുത്തി. അദ്ധ്യാപകരായ ശ്രീ. മാർട്ടിൻ, ശ്രീമതി. രശ്മി, ശ്രീമതി. ഹെബിത എന്നിവർ നേതൃത്വം നൽകി.