മഹാത്മ ലൈബ്രറിയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.
നവകേരള സദസ്സിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കേരളം ഇന്ന്’ എന്ന വിഷയത്തിൽ ജനകീയ ക്വിസ് മത്സരം സംഘടിപ്പിച്ചു. മഹാത്മ ലൈബ്രറിയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.
കെ.കെ. വിനി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി കെ.ജി. മോഹനൻ, ബിജു പ്രാൻസിസ് എന്നിവർ സംസാരിച്ചു.