വിതരണ ഉദ്ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ വി.എൻ.രാജേഷ് നിർവ്വഹിച്ചു.
പുത്തൻചിറ : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൻചിറയിലെ എൻ എസ് എസ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് ദത്ത് ഗ്രാമത്തിലെ അർഹരായ പത്ത് കടുംബങ്ങൾക്ക് വീട്ടിൽ വളർത്താൻ വേണ്ടി മുട്ടക്കോഴികളെ നൽകിയത്. വിതരണ ഉദ്ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ വി.എൻ.രാജേഷ് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് വി കെ റാഫി, വി എച്ച് എസ്സ് ഇ പ്രിൻസിപ്പൽ ജയ്സി ആന്റണി, ഹെഡ് മാസ്റ്റർ കെ. കെ സുരേഷ്,സീനിയർ അസിസ്റ്റന്റ് കെ.പ്രദീപ് , പ്രോഗ്രാം ഓഫീസർ അജിത, അധ്യാപകർ, വോളന്റിയേഴ്‌സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.